Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

ഡിഫ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ജൂലൈ 19ന്

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ജൂലൈ 19ന് അരങ്ങേറും. യൂണിഗാര്‍ബ് ദല്ല എഫ്‌സി, പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സി, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സി, നാബാറ്റാറ്റ് ജുബൈല്‍ എഫ്‌സി എന്നീ ടീമുകള്‍ സെമിയില്‍ ഏറ്റ്മുട്ടും.

ഡിഫ സൂപ്പര്‍ കപ്പിന്റെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലബാര്‍ യുണൈറ്റഡ് എഫ്‌സിക്കെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് ദല്ലാ എഫ്.സി സെമിയില്‍ പ്രവേശിച്ചത്. കുറുകിയ പാസുകളും ത്രൂ പാസുകളും നിറഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയില്‍ ജില്‍ഷാദ് ആണ് ദല്ലയുടെ വിജയഗോള്‍ നേടിയത്. ബോക്‌സിന് പുറത്തു ലഭിച്ച പന്ത് വലത് മൂലയിലേക് ഉതിര്‍ത്തു വിട്ടപ്പോള്‍ എംയുഎഫ്‌സി കീപ്പര്‍ കാഴ്ചകാരനായത് കാണികളില്‍ അത്ഭുതമുളവാക്കി.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. അവസാന 10 മിനിറ്റ് കൗണ്ടറുകള്‍ നിറഞ്ഞപ്പോള്‍ ആര് ഗോളടിക്കുമെന്ന ആവേശം കാണികളില്‍ എത്തിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞു. എങ്കിലും അന്തിമ വിജയം ദല്ലക്കൊപ്പം നിന്നു. വിജയഗോള്‍ നേടിയ ജിഷാദാണ് മത്സരത്തിലെ പ്ലയര്‍ ഓഫ് ദി മാര്‍ച്ച്.

വാശിയേറിയ മൂന്നാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടിയ യൂത്ത് ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയാണ് പസഫിക് ലോജിസ്റ്റിക് ബദ്ര്‍ എഫ്‌സി സെമിയില്‍ കടന്നത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരട്ട ഗോളുകളും, രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ യൂത്ത് ഇന്ത്യയുടെ ഗോള്‍ വലയില്‍ എത്തിച്ചാണ് വിജയം നേടിയത്. രണ്ടാം പകുതിയില്‍ രണ്ടാം കാര്‍ഡ് കാരണം നായകന്‍ വിജിത് പുറത്തായ ശേഷം ഇരട്ട ഗോളുകള്‍ ബദറിന്റെ വലയില്‍ എത്തിച്ച തിരിച് വരാന്‍ ശ്രമിച്ചപ്പോള്‍ കീപ്പര്‍ സാദിഖിന്റെ മികച്ച സേവുകള്‍ ബദറിന്റെ വിജയത്തിന് തുണയായി. ബദ്‌റിന്റെ സ്‌െ്രെടക്കര്‍ നിയാസ് ഹാട്രിക് നേടി കളിയിലെ താരമായപ്പോള്‍ അനീബായിരുന്നു ബദറിനായി ആദ്യ ഗോള്‍ നേടിയത്. മുജീബ്, പ്രയാസ് എന്നിവര്‍ യൂത്ത് ഇന്ത്യക്ക് വേണ്ടി വല കുലുക്കുകയും ചെയ്തു.

അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അസാസ് ഇ.എം.എഫ് റാക്ക എഫ്.സിയെ പരാജപ്പെടുത്തിയാണ് ദിമ ടിഷ്യു ഖാലിദിയ്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ രോഹിത്തിലൂടെ ഖാലിദിയ്യ ഗോള്‍ സ്‌കോറിങ്ങിന് തുടക്കം കുറിച്ചപ്പോള്‍ മറ്റു രണ്ട് ഗോളുകള്‍ സുബൈര്‍, ജസീം എന്നിവരുടെ ബൂട്ടില്‍നിന്നായിരുന്നു. അടുത്തയാഴ്ച്ച നടക്കുന്ന സെമി പോരാട്ടങ്ങളില്‍ ആദ്യ മത്സരത്തില്‍ ദല്ല ബദര്‍ എഫ്.സിയുമായി ഏറ്റ്മുട്ടുമ്പോള്‍, രണ്ടാം സെമിയില്‍ ഖാലിദിയ്യ ജുബൈല്‍ എഫ്.സിയെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ കാലക്‌സ് ഗ്രൂപ്പ് സി.ഇ.ഒ ബിനോയ് ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. അര്‍ജന്റീനിയന്‍ കോച്ച് ജോസ് ക്ലാരമോന്റി, ഡിഫയുടെ മുന്‍ ഭാരവാഹികളായ അഷ്‌റഫ് സോണി, സക്കീര്‍ വള്ളക്കടവ്, ലിയാഖത്തലി, റിയാസ് പട്ടാമ്പി തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. സ്വദേശി റഫറിമാരായ മുഹമ്മദ് സാബിത്ത്, വാഇല്‍ അല്‍ ഫൈഹാനി, ഖാലിദ് അല്‍ ഖാലിദി, ഷിഹാബ് അര്‍ഷദ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി, ഡിഫ പ്രസിഡണ്ട് ഷമീര്‍ കൊടിയത്തൂര്‍, ഷഫീര്‍ മണലോടി, സഹീര്‍ മജ്ദാല്‍, റിയാസ് പറളി, നാസര്‍ വെള്ളിയത്ത്, ആസിഫ് കൊണ്ടോട്ടി, ഫസല്‍ ജിഫ്രി, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, റഷീദ് ചേന്ദമംഗല്ലൂര്‍, ഫവാസ് കോഴിക്കോട്, തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top