
റിയാദ്: പ്രായോഗികമായി യാത്രകള്‍ ആസൂത്രണം ചെയ്യാത്തത് ഗള്‍ഫ് സെക്ടറുകളിലെ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ വിമാന കമ്പനികള്‍ക്ക് സഹചര്യമൊരുക്കുന്നുണ്ടെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജനകീയ സദസ്സ് അഭിപ്രായപെട്ടു. തുച്ഛമായ സംഖ്യ ലാഭിക്കാന്‍ ബഡ്ജറ്റ് എയര്‍ ലൈനുകളുടെ ആശ്രയിക്കുന്നത് കെണിയില്‍ വീഴാന്‍ ഇടയാക്കും. ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ദേശീയ തലത്തില്‍ നടത്തിവരുന്ന ജനകീയ സദസുകളുടെ ഭാഗമായി റിയാദില്‍ നടന്ന പരിപാടിയില്‍ പ്രതിരോധത്തിന്റെ വിവിധ ആശയങ്ങളും ചര്‍ച്ച ചെയ്തു.

സീസണ്‍ കാലയളവിലാണ് വിമാന കമ്പനികള്‍ ഏറ്റവും കൂടുതല്‍ ചൂഷണം നടത്തുന്നത്. എന്നതിനാല്‍ ഗ്രൂപ്പ് ടിക്കറ്റിങ് സംവിധാനം വഴി വിവിധ കൂട്ടായ്മകള്‍ കൂടുതല്‍ ടിക്കറ്റുകള്‍ എടുത്താല്‍ സീസണ്‍ കാലയളവില്‍ വിമാന കമ്പനികളുടെയും ട്രാവല്‍ ഏജന്‍സികളുടെയും ടിക്കറ്റ് പൂഴ്ത്തിവെപ്പ് തടയാന്‍ കഴിയും.

കേരള സെക്ടറില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുളള കോഴിക്കോട് സെക്ടറില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നതോടൊപ്പം മറ്റുള്ള വിമാന താവളങ്ങളിലേക്കുള്ള സര്‍വീസ് കുറക്കാനും വിമാനകമ്പനികളെ പ്രേരിപ്പിക്കും. അടുത്ത എയര്‍പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലായിടത്തേക്കും ഒരേ നിരക്ക് ഈടാക്കാന്‍ നിര്‍ബന്ധിതരാകും.
കോവിഡിന് ശേഷം നിര്‍ത്തലാക്കിയ റിയാദ്-തിരുവനന്തപുരം സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഐസിഎഫിന്റെ നേത്യത്വത്തില്‍ ജനകീയ സദസ്സില്‍ പങ്കെടുത്തവര്‍ ശ്രമം നടത്തും. യാത്രക്കാരുടെ അവകാശങ്ങളില്‍ അവബോധം സൃഷ്ടിച്ചാല്‍ ഒരുപരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും ജനകീയ സദസ്സ് വിലയിരുത്തി. ബോധവക്കരണ പരിപാടികള്‍ നടത്താന്‍ വിവിധ കൂട്ടായ്മകള്‍ മുന്നിട്ട് വരണമെന്നും അഭിപ്രായമുയര്‍ന്നു.

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി ലതീഫ് മാനിപുരം വിഷയം അവതരിപ്പിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, യൂനുസ് തൃശൂര്‍, സലിം പട്ടുവം എന്നിവര്‍ സംബന്ധിച്ചു. ഐസിഎഫ് റിയാദ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും മീഡിയ ആന്റ് പബ്ലിക്കേഷന്‍ സിക്രട്ടറി അബ്ദുല്‍ കാദര്‍ പള്ളിപറമ്പ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.