![](https://sauditimesonline.com/wp-content/uploads/2024/07/oicc-1-1024x556.jpg)
തൃശൂര്‍: ഒഐസിസി-ഇന്‍കാസ് തൃശൂര്‍ ജില്ലാ ഗ്ലോബല്‍ കമ്മിറ്റി നേതൃയോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ ഗ്ലോബല്‍ ചെയര്‍മാന്‍ എന്‍ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫീസില്‍ അനുവദിച്ച ഒഐസിസി-ഇന്‍കാസ് കമ്മിറ്റി ഓഫീസ് നവീകരിക്കാനും ഗ്ലോബല്‍ തലത്തില്‍ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി നടപ്പിലാക്കും. വിപുലമായ കമ്മിറ്റി ചേരാനും യോഗം തീരുമാനിച്ചു.
![](https://sauditimesonline.com/wp-content/uploads/2024/07/NESTO-10-20.jpg)
ആലത്തൂര്‍ പാര്‍ലിമെന്റ് ചെയര്‍മാന്‍ സുഭാഷ്, ചാലക്കുടി പാര്‍ലിമെന്‍് വൈസ് ചെയര്‍മാന്‍ ടി.എ. നാസര്‍, എന്‍.എ. ഹസ്സന്‍, സുനില്‍ (യൂഎഇ) പി.ടി. ജോസഫ്, അലക്‌സ്, (ബഹ്‌റൈന്‍) എന്നിവര്‍ പങ്കെടുത്തു. ഗ്ലോബല്‍ കമ്മിറ്റി ജില്ലാ വൈസ് ചെയര്‍മാന്‍ സുരേഷ് ശങ്കര്‍ (സൗദി) സ്വാഗതവും സെക്രട്ടറി ചന്ദ്രപ്രകാശ് എടമന (യുഎഇ) നന്ദിയും പറഞ്ഞു. തൃശൂര്‍ ഡിസിസി അധ്യക്ഷനായി നിയമിതനായ വി കെ ശ്രീകണ്ഠന്‍ എംപി, വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവരുമായി കൂടിക്കാഴ്ച്ചയുംനടത്തി.
![](https://sauditimesonline.com/wp-content/uploads/2024/05/ABC-MAY-1-SUMMER-1024x556.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.