റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ മുറുജ് യൂണിറ്റ് അംഗമായിരിക്കെ മരിച്ച സുദീപിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ചുങ്കത്തറ കമ്പകല്ലിലെ സുദീപിന്റെ വീട്ടില്‍ നടന്ന പരിപാടിയില്‍ സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രന്‍ സഹായം കൈമാറി. വഴിക്കടവ് ലോക്കല്‍ സെക്രട്ടറി എ ടി അലി അധ്യക്ഷത വഹിച്ചു.
റിയാദില്‍ എക്‌സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എന്‍ജിന്‍ ഓയില്‍ മാറ്റുന്ന ഷോപ്പ് നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ റിയാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രന്‍ കൂട്ടായി, പ്രവാസി സംഘം എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, പി.സി. നാഗന്‍, അനില്‍ മാമങ്കര എന്നിവര്‍ സംസാരിച്ചു. കേളി പ്രവര്‍ത്തകരായ രാജേഷ് ചാലിയാര്‍, ഷഫീക്ക് അങ്ങാടിപ്പുറം എന്നിവരും സന്നിഹിതരായിരുന്നു. കേളി മുന്‍ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും റഷീദ് മേലേതില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.