റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ സമ്മര്‍ കൂള്‍ ഓഫര്‍ പ്രഖ്യാപിച്ചു. ചുട്ടു പൊള്ളുന്ന കടത്ത ചൂടില്‍ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ് ഫാനുകളും ഉള്‍പ്പെടെ വിവിധ ഉത്പ്പന്നങ്ങളാണ് സമ്മര്‍ കൂള്‍ ഓഫറിന്റെ പ്രത്യേകത. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്. ജൂലായ് 17 മുതല്‍ 29 വരെയാണ് സ്‌പെഷ്യല്‍ ഓഫര്‍.
സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റോറുകള്‍, ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വിനോദ ഗെയിംമുകള്‍ നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലെമണ്‍ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവല്‍ അരങ്ങേറും. ജൂലായ് 17ന് വൈകീട്ട് റിയാദ് ബത്ഹയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ഉത്ഘാടന ചടങ്ങിനോടനു ബന്ധിച്ച് കുട്ടികള്‍ക്ക് കളറിംഗ് മത്സരം, വിനോദ ഗെയിംമുകള്‍, മ്യൂസിക് വിത്ത് ഫന്‍ എന്ന പേരില്‍ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. മുഖ്യാതിഥിയായി സിനിമാ പിന്നണി ഗായകന്‍ നിസാം കാലിക്കറ്റ് പങ്കെടുക്കും. റിയാദിലെ കലാ സംസക്കാരിക മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്‌മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, െ്രെഡഫ്രൂട്‌സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഓഫര്‍ കാലയളവില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.