റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു.
ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, വിദേശത്തു പഠിക്കാന്‍ മക്കള്‍ പോകുമ്പോള്‍ മാതാപിതാക്കളുടെ ആശങ്കകള്‍ എന്നിവ ലൈഫ് കോച്ച് സുഷമ ഷാന്‍ അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനോയ് മത്തായി ആമുഖപ്രഭാഷണം നടത്തി. സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലിം അര്‍ത്തിയില്‍, റസാക്ക് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷാനവാസ് മുനമ്പത്ത്, നാസര്‍ ലൈസ്, ശരത് സ്വാമിനാഥന്‍, ഷാജി മടത്തില്‍, മൃതുല വിനീഷ്, ജാന്‍സി പ്രഡിന്‍, ജോജി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും നിസാര്‍ പള്ളിക്കശേരില്‍ നന്ദിയും പറഞ്ഞു.
റിയാദില്‍ പ്രീമിയം ഇഖാമ നേടിയ വ്യവസായ പ്രമുഖനും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ നൗഷാദ് കറ്റാനം, പുതുതായി തെരെഞ്ഞെടുത്ത ഒഐസിസി വനിതാവേദി ഭാരവാഹികള്‍, നാഷണല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ ഖാന്‍, മുപ്പത്തി മൂന്ന് വര്‍ഷം റിയാദിലെ കലാരംഗത്തുളള ഗായകന്‍ ജലീല്‍ കൊച്ചിന്‍ എന്നിവരെ ആദരിച്ചു.
നിയമക്കുരുക്കില്‍പ്പെട്ടു നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായ പുനലൂര്‍ സ്വദേശി നിസാര്‍ ഷഹനാസിനുള്ള ധന സഹായം കൈമാറി. റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നേത്യത്വത്തില്‍ ഗാനമേളയും സിനിമാറ്റിക്ക് ഡാന്‍സും അരങ്ങേറി. സുബി സജിന്‍ അവതാരകയായിരുന്നു. ഒ ഐ സി സി ജില്ലാ ഭാരവാഹികളായ ബിജുലാല്‍, അലക്‌സാണ്ടര്‍, ഷാജി റാവുത്തര്‍, യോഹന്നാന്‍, ശാലു, മജീദ് മൈത്രി, ഡോ: ഷൈന്‍, ജയന്‍ മാവിള, റഹീം കൊല്ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.