Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

‘കിയ’ റിയാദിനെ ജയന്‍ കൊടുങ്ങല്ലൂര്‍ നയിക്കും

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ റിയാദ്) പുതിയ ഭാരാവഹികളെ തെരഞ്ഞെടുത്തു. ബത്ത ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പറഞ്ഞു. സ്ഥാപക നേതാവ് അബ്ദുല്‍സലാം എറിയാട്, ട്രഷറര്‍ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന്‍ റിപ്പോര്‍ട്ടും ജോയിന്‍ ട്രഷറര്‍ ഷാനവാസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ജയന്‍ കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്), സൈഫ് റഹ്മാന്‍ (ജന. സെക്രട്ടറി-സംഘടനാ ചുമതല), ആഷിക് ആര്‍ കെ (ട്രഷറര്‍), ഷാനവാസ് പുന്നിലത്ത് (കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. യഹിയ കൊടുങ്ങല്ലൂര്‍ (ചെയര്‍മാന്‍), മുഹമ്മദ് അമീര്‍ (വൈസ് ചെയര്‍മാന്‍), വി എസ് അബ്ദുല്‍സലാം (വൈസ് പ്രസിഡന്റ്), ഷഫീര്‍ ഒ എം (സെക്രട്ടറി), മുസ്തഫ പുന്നിലത്ത് (പ്രോഗ്രാം കണ്‍വീനര്‍), സുബൈര്‍ അഴിക്കോട്, അഫ്‌സല്‍ പുത്തന്‍വീട്ടില്‍ (മെമ്പര്‍ഷിപ്പ് കോഡിനേറ്റര്‍), ഒ എം ഷഫീര്‍ (വെല്‍ഫെയര്‍ കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

നിര്‍വ്വാഹക സമിതി അംഗങ്ങളായി ജലാല്‍ എമ്മാട്, ജവാദ് അബ്ദുള്ള, ലോജിത് ടി എന്‍, ഷംസു ചളിങ്ങാട്, അഷറഫ് പുതിയവീട്ടില്‍, ജമാല്‍ മാള, മെഹബൂബ് തെക്കേച്ചാലില്‍, ശുക്കൂര്‍ കെ എം, ജിജു അമീര്‍. പി, തല്‍ഹത്ത് ഹനീഫ, വിന്‍സെന്റ് ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ‘സുരക്ഷ’ എന്ന പേരില്‍ അഗസ്റ്റ് 15 മുതല്‍ സഹായ പദ്ധതി ആരംഭിക്കും. അംഗത്വ വിതരണം ഊര്‍ജിതമാക്കാനും തീരുമാനിച്ചു. യോഗത്തിന് ഷാനവാസ് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top