റിയാദ്: സാമൂഹിക പ്രവര്‍ത്തകനും റിയാദ് ഒഐസിസി മുന്‍ സെക്രട്ടറിയുമായിരുന്ന അജയന്‍ ചെങ്ങന്നൂരിന്റെ മകള്‍ ആര്‍ച്ച വിശാഖി(28)ന്റെ മൃതദേഹം ജൂലൈ 17ന് സംസ്‌കരിക്കും. ചെങ്ങന്നൂര്‍ കോമളത്തു പാറയ്ക്കല്‍ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ജൂലൈ 8ന് ഓസ്‌ട്രേലിയയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ബ്രിസ്റ്റണിലെ ജോണ്‍ടണ്‍ സെന്ററിലാം് മൃതദേഹം.
മൂന്നു വര്‍ഷം മുമ്പായിരുന്നു ആര്‍ച്ചയുടെ വിവാഹം. രണ്ടു മാസം പ്രായമായ കുഞ്ഞുണ്ട്. ഭര്‍ത്താവ് വിശാഖ് ഉദയകുമാര്‍. സൂക്ഷിച്ചിട്ടുളള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ സംസ്‌കരിക്കും.
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്ന ആര്‍ച്ചയുടെ പ്രാഥമിക വിദ്യാഭ്യാസം. മാതാവ് മിനി കെ അജയന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഏക സഹോദരന്‍ അര്‍ജുന്‍ കെ അജയന്‍ അമേരിക്കയിലാണ്. റിയാദില്‍ ധാരാളം സൗഹൃദമുളള ആര്‍ച്ചയുടെ വിയോഗം മലയാളി സമൂഹത്തിനു നൊമ്പരമായി.ശരത് സ്വാമിനാഥന്‍ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.