റിയാദ്: ഇന്ത്യാ മുന്നണി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. 1990ല്‍ ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ ജനതാ ദള്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമായിരുന്നു. ഇത്തരം ചരിത്രമുളള ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം നേടുക എന്നത അസാധ്യമല്ല. ഇതിനായി കാത്തിരിക്കുകയാണെന്നും അനില്‍ ബോസ് വ്യക്തമാക്കി. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി ഒരുക്കിയ ‘ഡിന്നര്‍ വിത് അനില്‍ ബോസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ വികസന പദ്ധതികളും സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കി. റൂറല്‍ എംപ്‌ളോയ്‌മെന്റ് ഗ്യാരന്റി ആക്ട്, റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ ആക്ട്, റൂറല്‍ ഹെല്‍ത് മിഷന്‍, ഭക്ഷ്യസുരക്ഷ തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇതിന്റെ പ്രചാരണം ഏറ്റെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിയുടെ നേതത്വത്തില്‍ നടന്ന ജോഡോയാത്ര ജനങ്ങളെ കേള്‍ക്കാനാണ് കാല്‍ നടയാത്ര നടത്തിയത്. ഇത് ഫലം ചെയ്തതായും യാത്രാ അംഗം കൂടിയായിരുന്ന അനില്‍ ബോസ് പറഞ്ഞു.
മജീദ് ചിങ്ങോലി പൊന്നാട അണിഞ്ഞ് അഡ്വ. അനില്‍ ബോസിനെ സ്വീകരിച്ചു. ശരത് സ്വാമിനാഥന്‍ ഉപഹാരം സമ്മാനിച്ചു. സുഗതന്‍ നൂറനാട് അഡ്വ. അനില്‍ ബോസിനെ പരിചയപ്പെടുത്തി. പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അനീഷ് ഖാന്‍, സെയ്ഫ് കായംകുളം, ഷിബു ഉസ്മാന്‍, മുജീബ് കായംകുളം, അഷ്‌റഫ് കായംകുളം, അബ്ദുല്‍ വാഹിദ്, ആഘോഷ് ശശി, ജിന്റോ തോമസ്, മൃദുല വിനിഷ്, നൗഷാദ് കറ്റാനം എന്നിവര്‍ നേതൃത്വം നല്‍കി.
ഒഐസിസി നേതാക്കളായ സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പളളി, റഹ്മാന്‍ മുനമ്പത്ത്, ഷാനവാസ് മുനമ്പത്, ബാലുക്കുട്ടന്‍, ഷഫീക് പുരക്കുന്നില്‍, ശിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു. ജോമോന്‍ ഓണമ്പള്ളില്‍ സ്വാഗതവും അനീസ് കാര്‍ത്തികപള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.