റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. എക്‌സിറ്റ് 18ലെ സഫ്വാ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഗ്ലോബല്‍ സെക്രട്ടറി ലത്തീഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. റിയാദ് ഘടകം വര്‍ക്കിംഗ് പ്രസിഡന്റ് അസ്‌ലം കളക്കര അധ്യക്ഷത വഹിച്ചു.
സൗദി കലാകാരന്‍ ഹാഷിം ബിന്‍ അബ്ബാസ് ബിന്‍ ഹുസൈന്‍ അല്‍ഹുവൈസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുക്കാട്, ജന സെക്രട്ടറി അന്‍വര്‍ സാദിഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്വിസ് മത്സരത്തിന് സിയാഫ് വെളിയംകോട്, ആഷിഫ്, കബീര്‍ കാടന്‍സ്, ഫസലു പുറങ്ങ് എന്നിവര്‍ നേതൃത്വം നല്‍കി. പതിനെട്ടു വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന അബദുറഹീമിന്റെ ദിയാ ധനം കണ്ടെത്താന്‍ ഫണ്ട് ശേഖരണവും നടന്നു. ഓണ്‍ലൈനില്‍ തെരഞ്ഞെടുത്ത ഭാഗ്യശാലികള്‍ക്കു ഐ.ടി ചെയര്‍മാന്‍ സംറൂദ് അയങ്കലം, കണ്‍വീനര്‍ അല്‍ത്താഫ് കെ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം സമ്മാനിച്ചു.
മുഖ്യ രക്ഷാധികാരി സലീം കളക്കര, ജനസേവനം ചെയര്‍മാന്‍ എം.എ ഖാദര്‍, കണ്‍വീനര്‍ റസാഖ് പുറങ്ങ്, ട്രഷറര്‍ ഷമീര്‍ മേഘ, അക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം, സെക്രട്ടറി ഫാജിസ്,രമേഷ് വെള്ളെപ്പാടം,മുഫാഷിര്‍ കുഴിമന, ബക്കര്‍ കിളിയില്‍, മുജീബ് ചങ്ങരംകുളം,
അഷ്‌ക്കര്‍.വി,അലി പൊന്നാനി, ഷരത്ത് പുഴമ്പ്രം വനിതാ വിംഗ് ഷമീറാ ഷമീര്‍,റഷ,ഷിഫാലിന്‍, ഷഫ്‌ന,അസ്മ,ഷമീറ കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഞ്ഞൂറിലധികം പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇഫ്താര്‍ കമ്മിറ്റി കണ്‍വീര്‍ അന്‍വര്‍ഷാ സ്വാഗതവും വളന്റിയര്‍ ക്യാപ്റ്റന്‍ മുക്താര്‍ വെളിയങ്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.