റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിജനകീയ ഇഫ്താര്‍ മാര്‍ച്ച് 29ന് നടക്കും. അയ്യായിരം പേര്‍ പങ്കെടുക്കുന്ന ഇഫ്താര്‍ റിയാദ് മാലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഒരുക്കുക. ഇഫ്താര്‍ സംഗമം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചും. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു.
വിപുലമായ ഒരുക്കങ്ങളാണ് ജനകീയ ഇഫ്താറിന് വേണ്ടി നടക്കുന്നത്. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും. ഇരുന്നൂറിലധികം വളണ്ടിയര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കും.
അഷ്‌റഫ് വേങ്ങാട്ട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സി പി മുസ്തഫ ഷുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് വെള്ളേപ്പാടം, നാസര്‍ മാങ്കാവ്,മജീദ് പയ്യന്നൂര്‍, മുജീബ് മുത്താട്ട്, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി, ഒ കെ മുഹമ്മദ് കുട്ടി (ഫിനാന്‍സ്) റഫീഖ് മഞ്ചേരി, കബീര്‍ വൈലത്തൂര്‍ (വളണ്ടിയര്‍ വിംഗ്) യു പി മുസ്തഫ, അഡ്വ. അനീര്‍ ബാബു, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ (പ്രോഗ്രാം ) ജലീല്‍ തിരൂര്‍, സത്താര്‍ താമരത്ത് (റിസപ്ഷന്‍), അബ്ദുറഹ്മാന്‍ ഫാറൂഖ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പില്‍, പി സി മജീദ് (ഭക്ഷണം) ഷംസു പെരുമ്പട്ട, പി സി അലി വയനാട്, ഷമീര്‍ പറമ്പത്ത് (സ്‌റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്‌സ്) മാമുക്കോയ തറമ്മല്‍ (മീഡിയ ആന്റ് പബ്ലിസിറ്റി) എന്നിവരെ ഉള്‍പ്പെടുത്തി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു.
ഷുഹൈബ് പനങ്ങാങ്ങര, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, നാസര്‍ മാങ്കാവ്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, പി സി അലി വയനാട്, ഷമീര്‍ പറമ്പത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, മുജീബ് മൂത്താട്ട് എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയും 29 വെളളി ജനകീയ ഇഫ്താര്‍ ഒരുക്കിയിട്ടുണ്ട്. എക്‌സിറ്റ് 18 സുലൈ സദ കമ്യൂണിറ്റി സെന്ററിലാണ് ഇഫ്താര്‍ സംഗമം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.