Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ഫ്രാന്‍സിസിസ് മാര്‍പ്പാപ്പ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച നേതാവ്

റിയാദ്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്നവരെയും ചേര്‍ത്തുപിടിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് വൈഎംസിഎ റിയാദ് പ്രസിഡന്റ് നിബു വര്‍ഗീസ്. ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളി പറയാതെ ചിന്തോദീപ്ത നിലപാടുകളോടെ ലോക മനസാക്ഷിയോട് സംവദിച്ച നേതാവാണ് മാര്‍പാപ്പ പറഞ്ഞു. വൈഎംസിഎ സംഘടിപ്പിച്ച മാര്‍പാപ്പ അനുസ്മരണത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പദ്മിനി യു നായര്‍ ഉത്ഘാടനം ചെയ്തു.

പുതിയ മാര്‍പാപ്പ ലിയോ തിനാലാമന് എല്ലാ അര്‍ഥത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനാവാന്‍ സാധിക്കട്ടെ എന്ന് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീതാ അനൂപ് ആശംസിച്ചു. എല്‍ജിബിടിക്യൂ കമ്യൂണിറ്റിയെ കുറിച്ച് ‘അവരെ വിധിക്കാന്‍ ഞാന്‍ ആര്’ എന്ന മാര്‍പാപ്പയുടെ പരാമര്‍ശം കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ അനുസ്മരിച്ചു. ലാളിത്യം മുഖമുദ്രയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളുടെ സത്തയെ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു എന്ന് നവോദയ പ്രതിനിധി സുധീര്‍ കുമ്മിള്‍ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളെ സ്വജീവിതത്തില്‍ സ്വാംശീകരിക്കാനുള്ള പ്രേരണയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു. ഒഐസിസി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ്, ലിബിന്‍ കൂത്തുപറമ്പ്, രാജു ഡാനിയേല്‍, സജി വര്‍ഗീസ്, ജെറി ജോസഫ്, ബോണി ജോയ്, ഡെന്നി ജോസ്, മായാറാണി ജോയ്, സിജി ചെറിയാന്‍, യോഹന്നാന്‍ പൈനുമൂട്ടില്‍, ജോജി ജോര്‍ജ്, മാത്യു കോതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

ക്രിസ്റ്റീന മനോജ്, ആന്‍ മരിയ ബേബി, നേഹ സാബു എന്നിവരുടെ പ്രാര്‍ഥനാ ഗീതം ആലപിച്ചു. ബിജു ജോസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സെക്രട്ടറി ഡെന്നി കൈപ്പനാനി സ്വാഗതവും ട്രഷറര്‍ അനു ജോര്‍ജ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top