Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

മാസ് റിയാദിനെ യതി മുഹമ്മദ് നയിക്കും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ കെ.ടി, അഷ്‌റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭാരവാഹികളായി യതി മുഹമ്മദ് അലി (പ്രസിഡന്റ്), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്രട്ടറി), ഫൈസല്‍ എ.കെ (ട്രഷറര്‍) എന്നിവരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഉമ്മര്‍ കെ.ടി (രക്ഷാധികാരി) ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (ഉപദേശക സമിതി), ജബ്ബാര്‍ കെ.പി (വൈ. പ്രസിഡന്റ്), അഫീഫ് കക്കാട് (ജോ. സെക്രട്ടറി) അബ്ദുല്‍ സലാം പേക്കാടന്‍ (ജോ. ട്രഷറര്‍) എന്നിവരാണ് സഹ ഭാരവിഹികള്‍. വിവിധ കണ്‍വീനര്‍മാരായി ഫൈസല്‍ കക്കാട് (ജീവകാരുണ്യം), സാദിഖ് സി.കെ (സാംസ്‌കാരികം), യൂസഫ് പി.പി (പലിശരഹിത ധനകാര്യം), ഇസ്ഹാഖ് മാളിയേക്കല്‍, (സ്‌പോര്‍ട്‌സ്),

മുഹമ്മദ് കൊല്ലളത്തില്‍ (വരിസംഖ്യ കോര്‍ഡിനേറ്റര്‍), സത്താര്‍ കാവില്‍ (മീറ്റിംഗ് കോഓഡിനേറ്റര്‍), ഷമിം എന്‍.കെ, ഷമില്‍ കക്കാട്, (ഐ.ടി വിംഗ്), സഹ കണ്‍വീനമാര്‍ ഹാറൂണ്‍ കാരക്കുറ്റി, അലി പേക്കാടന്‍, അബ്ദുല്‍ നാസര്‍ പുത്തന്‍ എന്നിവരാണ്. മുപ്പത്തിരണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും നിലവില്‍ വന്നു.

പ്രഥമ ഭാരവാഹി യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. മാസ് റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം വിപുലമായി നടത്തം. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവന്‍ കുട്ടികളെ ആദരിയ്ക്കാനുംതീരുമാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top