
കോഴിക്കോട്: കണ്ണൂര്‍ വാരം ദാറുല്‍ ബയ്യിന ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ ഉനൈസ് പാപ്പിനിശ്ശേരിയ്ക്ക് സൗദി രാജാവിന്റെ അതിഥിയായി ഹജ്ജിന് ക്ഷണം. കെഎന്‍എം പ്രതിനിധിയായിട്ടാണ് അവസരം ലഭിച്ചത്. യുവജന വിഭാഗം ഐഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളിലെ നിറസാന്നിദ്ധ്യമാണ് ഉനൈസ്.

പാപ്പിനിശ്ശേരി ബിലാവളപ്പില്‍ കാസിമാണ് പിതാവ്. മെയ് 28നു ഡല്‍ഹിയില്‍ നിന്നും ഹജ്ജിന് പുറപ്പെടും. ഇന്ത്യയില്‍ നിന്നു സൗദി രാജാവിന്റെ അതിഥികളായി പോകുന്നവര്‍ക്ക് 27നു ദല്‍ഹി സൗദി എമ്പസിയില്‍ യാത്രയയപ്പ് നല്‍കും. അമ്പത് പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നു അവസരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സൗദി രാജാവിന്റെ അതിഥികളായി പ്രമുഖര്‍ ഹജ്ജിന് എത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യ, വിദ്യാഭ്യാസ, മത മേഖലയിലെ പ്രമുഖരെയാണ് സൗദി എംബസി വഴി ഹജ്ജിന് തെരഞ്ഞെടുക്കുന്നത്. സൗദി മത കാര്യ മന്ത്രാലയമാണ് കോര്‍ഡിനേറ്റ് ചെയ്യുന്നത്. ആധികാരിക മത സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം ലഭിക്കും. കെഎന്‍എം സംസ്ഥാന സമിതി വര്‍ഷങ്ങളായി ഇത്തരം അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.