
റിയാദ്: ലിബറലിസവും പുരോഗമനവും ജെന്റര്‍ ആക്ടിവിസവും സമൂഹത്തെയും കുടുംബത്തെയും ശിഥിലമാക്കുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബോധവത്ക്കരണം നടത്തുകയും വേണം. ഇതിനായി റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന് വൈകീട്ട് 4ന് ദല്‍ഹി പബഌക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് പരിപാടി.

ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിക്കും. ദമ്മാം കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി ഉദ്ഘാടനം ചെയ്യും. മറാത്ത് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ താജുദ്ദീന്‍ സലഫി, സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ഫാറൂഖ് മദനി, അബ്ദുല്ല അല്‍ ഹികമി, ഹിബത്തുള്ള, ജഅഫര്‍ പൊന്നാനി എന്നിവര്‍ പ്രസംഗിക്കും. അനീസ് എടവണ്ണ, ഷാഫി തിരുവനന്തപുരം, യൂസുഫ് ഷെരീഫ്, അലി അക്ബര്‍, അഹ്മദ് റസല്‍, അബ്ദുറഹ്മാന്‍ വയനാട്, ജിഹാദ് കൊല്ലം, മുഹമ്മദ് റനീഷ്, ഫയാസ് കോഴിക്കോട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.

കുടുംബം: ആധുനിക പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയം ശിഹാബ് എടക്കര അവതരിപ്പിക്കും. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര എന്നിവര്‍ സംസാരിക്കും. ഷഹജാസ് പയ്യോളി, അബ്ദു റഊഫ് സ്വലാഹി, നൗഷാദ് കണ്ണൂര്‍, ആരിഫ് മുഹമ്മദ് ഖാന്‍, ജാവീദ് ആലം, ആരിഫ് കക്കാട്, നസീഹ് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.

സമാപന സെഷനില്‍ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖത്വീബ് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും. ഉമര്‍ കൂള്‍ടെക്, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീല്‍ ബാബു, ഷാജഹാന്‍ കൊല്ലം, അക്ബര്‍ അലി പോത്ത്കല്ല്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, അബൂബക്കര്‍ പെരുമ്പാവൂര്‍, ഫറാസ് ഒലയ, അബ്ദുല്‍ അസീസ് അരൂര്‍, മുജീബ് കണ്ണൂര്‍ എഞ്ചി: അബ്ദുറഹീം, ഇഖ്ബാല്‍ കൊല്ലം, മുജീബ് പൂക്കോട്ടൂര്‍, അഷറഫ് തേനാരി, മൊയ്ദു അരൂര്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ബഷീര്‍ കുപ്പോടന്‍, ശിഹാബ് മണ്ണാര്‍ക്കാട്, മുനീര്‍ പപ്പാട്ട്, ഷനോജ് അരീക്കോട്, ആദില്‍ സര്‍ഹാന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും.

ബലാസമ്മേളനം പ്രത്യേക വേദിയില്‍ നടക്കും. കുട്ടികളുടെ കലാ പ്രകടനം, ക്ലാസുകള്‍, ക്രിയേറ്റിവ് ആക്ടിവിറ്റീസ് തുടങ്ങിയവയാണ് ബാലസമ്മേളനത്തില്‍ നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ഉമര്‍ഫാറൂഖ് വേങ്ങര, ജഅഫര്‍ പൊന്നാനി, അബ്ദുറഹീം കോഴിക്കോട്, അബ്ദുല്ല അല്‍ ഹികമി, റിയാസ് ചൂരിയോട്, ഷഹജാസ് പയ്യോളി, സുല്‍ഫിക്കര്‍മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.