
റിയാദ്: കേരളത്തിന്റെ പ്രാദേശിക രുചിക്കൂട്ടുകള്‍ സമ്മാനിക്കുന്ന രുചിവൈവിധ്യം സാംസ്‌കാരിക വിനിമയത്തിനുളള അവസരമാക്കി മാറ്റാന്‍ ഫെഡറേഷന്‍ ഓഫ് കേരളയിറ്റ് റിജണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 23ന് ഉച്ചയ്ക്ക് 2ന് അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ പാചക മത്സരം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

18 പ്രാദേശിക സംഘടനകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ ടീമിനും ഇഷ്ടമുളള ഭക്ഷ്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാം. നാലു പേരടങ്ങുന്ന ജഡ്ജിങ് പാനല്‍ വിധി നിര്‍ണ്ണയിക്കും. രുചി, അലങ്കാരം, പാചക രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങള്‍ പരിഗണിച്ച് വിജയികളെ തെരഞ്ഞെടുക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്കും. മൂന്നാം സ്ഥാനത്തിന് 1001 റിയാലാണ് സമ്മാനം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ട്രഷറര്‍ ജിബിന്‍ സമദ്, രക്ഷാധികാരി അലി ആലുവ, പ്രോഗ്രം കണ്‍വീനര്‍ വിനോദ് കൃഷ്ണ, വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്ങള്‍, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.