Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

പിഎംഎഫ് റമദാന്‍ സാന്ത്വനം; വൃക്ക രോഗികള്‍ക്ക് ധന സഹായം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘റമദാന്‍ സാന്ത്വനം-2025’ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ക്കായി സഹായണ കൈമാറി. മരുഭൂമിയിലെയും ലേബര്‍ ക്യാമ്പുകളിലെയും റമദാന്‍ കിറ്റ് വിതരണത്തിനോപ്പം നാട്ടില്‍ നടപ്പിലാക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം. സംഘടനയുടെ അംഗങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിച്ച പതിനാല് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഡയാലിസിസ് കിറ്റുകള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം കൈമാറിയത്.

ആദ്യ ഘട്ടമായി 21 രോഗികള്‍ക്കു ഒരു ലക്ഷത്തി അയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ കൈമാറി. എറണാകുളം ജില്ലയിലെ അരക്കുഴ പഞ്ചായത്ത് മെമ്പര്‍ വിഷ്ണു ബാബുവിന് വാര്‍ഡിലെ വൃക്ക രോഗിക്കുള്ള ചികിത്സ ധനസഹായം നല്‍കി ഉല്‍ഘാടനം ചെയ്തു.

റമദാന്‍ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിനു ഫൈസലിയ, സൗദി ഫുഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നടത്തിയ അത്താഴ വിതരണം ആദ്യ ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി അവസാനിപ്പിച്ച ശേഷം മൂന്നാം ഘട്ടവും പെരുന്നാള്‍ തലേന്ന് വരെ തുടര്‍ന്നു.

ഭാരവാഹികളായ സലിം വാലില്ലാപുഴ, ബഷീര്‍ സാപ്റ്റ്‌ക്കോ, ബിനു കെ തോമസ്, ബിനു ഫൈസലിയ, നിസാം കായംകുളം, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ജലീല്‍ ആലപ്പുഴ, യാസിര്‍ അലി, കെ ജെ റഷീദ്, രാധന്‍ പാലത്ത്, നൗഷാദ് യാക്കൂബ്, ഷമീര്‍ കല്ലിങ്ങല്‍, ജിബിന്‍ സമദ് കൊച്ചി, ജോണ്‍സണ്‍ മാര്‍ക്കോസ്, ശരീഖ് തൈക്കണ്ടി, സിയാദ് തിരുവനന്തപുരം, ഡോ അബ്ദുള്‍നാസര്‍, സവാദ് ആയത്തില്‍, അലക്‌സ് പ്രെഡിന്‍, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, റിയാസ് വണ്ടൂര്‍, സഫീര്‍ തലാപ്പില്‍, ജിജി ബിനു, സിമി ജോണ്‍സണ്‍, സുനി ബഷീര്‍, നസ്രിയ ജിബിന്‍, രാധിക സുരേഷ്, ഫൗസിയ നിസ്സാം എന്നിവര്‍ റമദാന്‍ സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top