Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

മദീന വാഹനാപകടം: മരിച്ചത് ജൂണ്‍ 16ന് വിവാഹം നിശ്ചയിച്ച മലയാളി നഴ്‌സ്

റിയാദ്: അല്‍ ഉല സന്ദര്‍ശനത്തിന് പുറപ്പെട്ട വാഹനം അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികള്‍. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്‌സ് ടിന ബിജു (26), പ്രതിശ്രുത വരന്‍ അഖില്‍ അലക്‌സ് (27) എന്നിവരാണ് മരിച്ചത്. ജൂണ്‍ 16ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. യൂറോപ്പില്‍ ജോലി ചെയ്യുന്ന അഖില്‍ വിസിറ്റ് വിസയില്‍ സൗദിയിലെത്തിയതാണ്.

വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു-നിസി ദമ്പതികളുടെ മകളാണ് ടിന ബിജു. അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ കുടുംബാംഗമാണ് അഖില്‍ അലക്‌സ്.

അപകടത്തില്‍ മൂന്നു സ്വദേശി പൗരന്‍മാരും മരിച്ചു. കൂട്ടിയിടിച്ച വാഹനങ്ങള്‍ അഗ്‌നിക്കിരയായതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ ഭാഗികമായി കരിഞ്ഞ നിലയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top