
റിയാദ്: വ്യവസായ, വാണിജ്യ രംഗത്ത് വന്‍ കുതിപ്പിന് കളമൊരുക്കി സൗദി അറേബ്യയിലെ വാണിജ്യ രജിസ്‌ട്രേഷന്‍ ഏകീകരിച്ചു. ശാഖകള്‍ തുറക്കുന്നതിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പ്രത്യേക വാണിജ്യ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇതു സംരംഭകര്‍ക്കു സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, ഒരേ ഉടമസ്ഥാവകാശങ്ങള്‍ക്കും കമ്പനികള്‍ക്കും അനുബന്ധ വാണിജ്യ രജിസ്‌ട്രേഷന്‍ ശരിയാക്കുന്നതിന് 5 വര്‍ഷത്തെ ഗ്രേസ് പിരീഡും അനുവദിച്ചു. സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും കണ്‍ഫര്‍മേഷന്‍ സ്‌റ്റേ്‌മെന്റ് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാകും. ഇതു വീണ്ടും പുതുക്കുന്നതിന് പിഴ സംഖ്യയ്ക്കു പുറമെ പുതുക്കുന്നതിനുളള ഫീസും അടക്കണം.

പുതിയ പരിഷ്‌കാരം നിലവില്‍ വന്നതോടെ, വിദേശ നിക്ഷേപകര്‍ക്ക് നൂലാമാലകള്‍ ഇല്ലാതെ വിപണിയില്‍ ഇടപെടാന്‍ ഒറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സഹായിക്കുമെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് സിഇഒ സഈദ് അലവി അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.