Sauditimesonline

saudia airlines
ദമ്മാം-ലണ്ടന്‍ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചു

ഈദ് മെഗാ ഫെസ്റ്റ്; നിറഞ്ഞാടി മിയ മെഹക്

റിയാദ്: ഇശല്‍ രാവിനെ അനശ്വരമാക്കി കുരുന്നു ഗയിക മിയ മെഹക്. ലാളിത്യം വിതറിയ കുറുമ്പുകള്‍ പുഞ്ചിരിയായ് നിറഞ്ഞാടിയ സംഗീത വിരുന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഒരുക്കിയ ഈദ് മെഗാ ഫെസ്റ്റിലാണ് അരങ്ങേറിയത്. മലാസ് ഡൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയാ താരം നിഷാദ് സുല്‍ത്താനും കുടുംബവും അവതരിപ്പിച്ച ഗാനങ്ങളും ആകര്‍ഷകമായി.

സാംസ്‌കാരിക സമ്മേളനം സൗദി പൗരപ്രമുഖന്‍ ഷെയ്ഖ് മുഹമ്മദ് സൗദ് അല്‍ മൂബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു, മാധ്യമ പ്രവര്‍ത്തകനും ജിഎംഎഫ് ജി സി സി മീഡിയ കോര്‍ഡിനെറ്ററുമായ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു.

ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ഷാജഹാന്‍ പാണ്ട, അഷ്‌റഫ് ചെലാംമ്പ്ര, ഖത്തര്‍ ജിഎംഎഫ് സെക്രട്ടറി മുസ്തഫ കുമരനല്ലൂര്‍, ശിഹാബ് കൊട്ടുകാട്, ഡോ. കെ ആര്‍ ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, സലിം അര്‍ത്തില്‍, ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപ്പള്ളി, ഇസ്മയില്‍ പയ്യോളി, എന്‍ ആര്‍ കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, ഫോര്‍ക കണ്‍വീനര്‍ ഉമ്മര്‍ മുക്കം,

വിവിധ രാഷ്ട്രിയ നേതാക്കളായ സലിം കളക്കര (ഓഐസിസി), മുജീബ് ഉപ്പട (കെഎംസിസി), സെബിന്‍ ഇഖ്ബാല്‍ (കേളി), സുധീര്‍ കുമ്മില്‍ (നവോദയ), വിനോദ് മഞ്ചേരി (ന്യൂ എജ്), ഗഫൂര്‍ കൊയിലാണ്ടി (ബിഡികെ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടോം സി മാത്യു സ്വാഗതവും പ്രോഗ്രാം കോര്‍ഡിനെറ്റര്‍ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം.പി മുഹമ്മദ് റാഫിയെ ചടങ്ങില്‍ റാഫി പാങ്ങോടും മറ്റുഭാരവഹികളും ചേര്‍ന്ന് ആദരിച്ചു. അദ്ദേഹത്തിന്റെ ‘എന്റെ കുറ്റാന്വേഷണ യാത്രകള്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ആലിയ ഹസ്സന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സൂഫി നൃത്തം റിയാദിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ എന്നിവയും അരങ്ങേറി. മുന്ന അയൂബ്, നസീര്‍ കുന്നില്‍, നൗഫല്‍ വടകര, സുധീര്‍, കുഞ്ഞുമുഹമ്മദ്, നവാസ് കണ്ണൂര്‍, അഖിനാസ് കരുനാഗപ്പള്ളി, നൗഫല്‍ വി എം. നിഷാദ് നൂറുദ്ധീന്‍, ബാബു പൊറ്റക്കാട്, ആലിയ ഹസ്സന്‍, റിയാസ് പാലക്കാട്, നിസാം ഇക്ബാല്‍, നിഷാദ് ഈസ, അഷ്‌കര്‍, അന്‍സാരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top