റിയാദ്: അന്നം തരുന്ന നാടിനു കൈത്താങ്ങും കാരുണ്യവും ചൊരിഞ്ഞ് പ്രവാസി മലയളി ഫെഡറേഷന്‍. ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വന്തത്രദിനത്തോടനുബന്ധിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചാണ് കാരുണ്യ ഹസ്തമൊരുക്കിയത്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുമേസി കിംങ് സൗദ് മെഡിക്കല്‍ സിറ്റിയിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഇന്‍ ചാര്‍ജ് ഫൈസ് മുത്തൈരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നു നൂറിലധികം പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കെടുത്തു.
പി എം എഫ് ഗ്ലോബല്‍ അംഗം റാഫി പാങ്ങോട്, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി കമ്മിറ്റി പ്രെസിഡന്റ് ഷാജഹാന്‍ ചാവക്കാട്, കോഓഡിനേറ്റര്‍മമാരായ സലിം വാലില്ലാപ്പുഴ, മുജീബ് കായംകുളം, ട്രഷറര്‍ ബിനു കെ തോമസ്, ജിബിന്‍ സമദ് കൊച്ചി, അസ്‌ലം പാലത്ത്, സിയാദ്, റസല്‍, അലക്‌സ്, നസീര്‍ തൈക്കണ്ടി, റൗഫ് ആലപിടിയന്‍, ആച്ചി നാസര്‍, സലാം തിരുവമ്പാടി, നിസാര്‍ പള്ളിക്കശേരി, സജിം പാനൂര്‍, മെല്‍ബിന്‍, മാജിദ്, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.