വിടവാങ്ങിയത് അതുല്യ പ്രതിഭ; പ്രവാസി മലയാളി ഫൗണ്ടേഷന്‍

റിയാദ്: ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) അനുശോചനം അറിയിച്ചു. കലാ, സാസ്‌കാരിക, രാഷ്ട്രീയ രംഗത്ത് അതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് പിഎംഎഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അര്‍ബുധത്തെ ചിരിയിലൂടെ നേരിട്ട ഇന്നസെന്റ് മറ്റുളളവര്‍ക്ക് പ്രചോദനവും പ്രതീക്ഷയും നല്‍കി. അതുവ്യക്തമാക്കുന്നതാണ് ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന അദ്ദേഹത്തിന്റെ രചനയെന്നീം പിഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply