
റിയാദ്: കെപിസിസിയുടെ പ്രിയദര്‍ശിനി പബ്ലികേഷന്‍സിന്റെ സൗദിയിലെ കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത നൗഫല്‍ പാലക്കാടനെ ആദരിച്ചു. ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ പൊന്നാട അണിയിച്ചു. പ്രിയദര്‍ശിനി പുബ്ലിക്കേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, സീനിയര്‍ വൈസ് പ്രസിഡന്റ് സലീം കളക്കര, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബഷീര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സാദിഖ് വടപുറം, ഷൌക്കത്ത് ഷിഫാ, ശിഹാബ് അരിപ്പന്‍, സലീം വാഴക്കാട്, അന്‍സാര്‍ വാഴക്കാട്, ഷറഫു ചിറ്റാന്‍, റഫീഖ് കൊടിഞ്ഞി, ബനൂജ് പൂക്കോട്ടുംപാടം, മുത്തു പാണ്ടിക്കാട്, ഭാസ്‌കരന്‍ മഞ്ചേരി,

പ്രഭാകരന്‍ ഒളവട്ടൂര്‍, ഉണ്ണി വാഴയൂര്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഇ പി സഗീര്‍, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ്, മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബാദുഷ, വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ഉമര്‍ അലി, തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍, പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിക് വേണ്ടി മലപ്പുറം ജില്ലാ ഭാരവാഹി അന്‍സാര്‍ നെയ്തല്ലൂര്‍, നിലംബൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.