റിയാദ്: സൗദി-ചൈന ഉഭയകക്ഷി സൗഹദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപ സഹകരണം ശക്തമാക്കും. 750 വന്‍കിട ചൈനീസ് കമ്പനികള്‍ സൗദിയില്‍ മെഗാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളര്‍ച്ചയെ ഖാലിദ് അല്‍ഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുന്നത്. നിയോം ഉള്‍പ്പെടെയുള്ള വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തികളിലടക്കം ചൈനീസ് കമ്പനികളാണ് മുന്‍നിരയിലുള്ളത്. ചൈനീസ് കമ്പനികളുടെ സാനിധ്യം ഇനിയും വര്‍ധിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ മേഖലകളില്‍ കൂടി ചൈനീസ് നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടിയിലുള്ള ഉഭയകക്ഷി വ്യപാരം ഒരു ലക്ഷം കോടി ഡോളര്‍ കവിഞ്ഞതിനെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.