Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഷസര്‍ അല്‍ ഹസാസ് കമ്പനിയുടെ പ്രഥമ ഹൈപ്പര്‍മാര്‍ക്കള്‍് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരിുട സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍കര്‍ക്ക് സര്‍പ്രൈസ് സമ്മാനവും വിതരണം ചെയ്യും. ഇരുപത് ഡിപ്പാര്‍ട്ടുമെന്റുകളിലായി അമ്പതിനായിരത്തിലധികം ഉപ്പന്നങ്ങളാണ് ഹൈപ്പറില്‍ ഒരുക്കിയിട്ടുളളതന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാഫര്‍ പട്ടാമ്പി പറഞ്ഞു.

ഓരോ ആഴ്ചയിലും പ്രത്യേക ഓഫറുകള്‍ ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയായിരിക്കുമെന്ന് ഡയറക്ടര്‍മാരായ അനീസ് മുണ്ടുമുഴി, സൈദ് അലി കോങ്ങോട്ട് എന്നിവര്‍ അറിയിച്ചു. ഖസര്‍ ഹൈപ്പറിലെ ഷോപിംഗ് നല്ല അനുഭവമായിരിക്കും സമ്മാനിക്കുക. ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ വീണ്ടും ഖസറിലെത്തുമെന്നും അവര്‍ പറഞ്ഞു.

ഫിഷ്, മീറ്റ്, വെജിറ്റബിള്‍ എന്നിവ വിപണിയിലെ ഏറ്റവും മികച്ച വിലക്ക് ലഭ്യമാക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, സ്വീറ്റ്‌സ്, െ്രെഡ ഫ്രൂട്‌സ്, ഡയറി പ്രൊഡക്ട്‌സ്, നിത്യോപയോഗ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഫാഷന്‍ റെഡിമെയ്ഡ്, ഇലക്‌ട്രോണിക്‌സ്, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍ ആക്‌സസറീസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഗിഫ്റ്റുകള്‍, കളിപ്പാട്ടങ്ങള്‍, ഫുട്‌വെയര്‍, ലഗേജ് ആന്റ് ബാഗ്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏറ്റവും മികച്ച വിലയിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുളളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top