റിയാദ്: വാട്‌സ്ആപിന് ബദലായി സൗദി അറേബ്യ സ്വന്തം ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു. വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ആപ്ലിക്കേഷന്‍. ഹ്രസ്വ സന്ദേശം കൈമാറുന്നതിനു ഉപയോഗിക്കുന്ന വാട്‌സ്ആപ്, വിചാറ്റ് എന്നിവക്ക് ബദലായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് വികസിപ്പിക്കുന്നത്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
സന്ദേശങ്ങള്‍ കൈമാറുന്നതിന് വിദേശ കമ്പനികളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. രഹസ്യ സ്വഭാവമുളളതും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതത്വം. ഇതിനാണ് തദ്ദേശീയമായി ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്.
പുതിയ ആപ്ലിക്കേന്‍ഷന്‍ ഒരു വര്‍ഷത്തിനകം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ദേശീയ വിവര സുരക്ഷാ കേന്ദ്രം ഡയറക്ടര്‍ ബേസില്‍ അല്‍ ഒമെയര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികളും വിവിധ സ്ഥാപനങ്ങളും വിവര കൈമാറ്റങ്ങള്‍ക്ക് നിലവിലുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം വിദേശ സെര്‍വറുകളിലൂടെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നത്. ഇത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പ്രാദേശിക സെര്‍വറുകളില്‍ ഡാറ്റ സൂക്ഷിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതെന്നും ബേസില്‍ മല്‍ ഒമെയര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.