
റിയാദ്: ഓണ്‍ലൈനില്‍ വാങ്ങുന്ന എയര്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാലും പണം മടക്കി ലഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്ന ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് 45 ദിവസം വരെ കാലതാമസം നേരിടുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.
അതേസമയം, സൗദി പേയ്‌മെന്റ് നെറ്റ്‌വര്‍ക്കായ സദാദ് വഴി പണമടച്ച് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് റദ്ദാക്കിയ ടിക്കറ്റിന്റെ പണം മൂന്നു ദിവസത്തിനകം ലഭിക്കും. ഇതിന് പരമാവധി നിശ്ചയിച്ചിട്ടുളള സമയ പരിധി മൂന്ന് ആഴ്ചയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടച്ചവര്‍ക്ക് ടിക്കറ്റ് നിരക്ക് മടക്കി ലഭിക്കാന്‍ 45 ദിവസം സമയം ആവശ്യമാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് മടക്കി ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് റീ ഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയതായും എയര്‍ലൈന്‍സ് അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ചാര്‍ട്ടര്‍ വിമാനങ്ങളും സ്‌പെഷ്യല്‍ സര്‍വീസുകളും മാത്രമാണ് നടക്കുന്നത്. അതേസമയം, രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
