
റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങകളില്‍ (തര്‍ഹീല്‍) കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അവസരമൊരുങ്ങുന്നു. അടുത്ത ആഴ്ചകളിലായി ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും ഇമെയില്‍ സന്ദേശം അയച്ചിരുന്നു.
കൊവിഡ് പടര്‍ന്ന ഘട്ടത്തില്‍ നൂറിലധികം ഇന്ത്യക്കാര്‍ക്ക് റിയാദ് തര്‍ഹീലില്‍ യാത്ര രേഖകള്‍ ശരിയായിട്ടും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞല്ല. ഇതുസംബന്ധിച്ച് എംബസിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ തര്‍ഹീലധികൃതര്‍ അവസരമൊരുക്കി. ഇതു പ്രയോജനപ്പെടുത്തി മലയാളികടക്കമുള്ളവര്‍ മോചിതരായിരുന്നു. തര്‍ഹീര്‍ വഴി റിയാദില്‍ നിന്നു നാട്ടിലേക്ക് തിരിച്ച വിമാനത്തില്‍ ഇതില്‍ പലര്‍ക്കും അവസരമൊരുക്കാനും കെ.എം.സി.സി വെല്‍ ഫെയര്‍ വിംഗിന്റെ ഇടപ്പെടലിലൂടെ സാധ്യമായി. ഹൈദരബാദിലെത്തിയ ഇവരെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ തര്‍ഹീലുകളില്‍ കഴിയുന്ന വിവരം കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ അന്യോഷണം നടത്തി. വിവരങ്ങള്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാരായ രാഹുല്‍ ഗാന്ധി, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, ഇന്ത്യന്‍ അംബാസഡര്‍, ഡി.സി.എം തുടങ്ങിയവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കൊവിഡ് സുരക്ഷ മുന്‍ നിര്‍ത്തി യാത്ര വൈകിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് വിഷയത്തില്‍ നിരന്തരം ഇടപ്പെട്ടു വരുന്ന സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ പറഞ്ഞു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് തടവുകാരുടെ വിഷയം അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.
റിയാദിന് പുറമെ ജിദ്ദ, ദമാം തര്‍ഹീലുകളിലടക്കം എണ്ണൂറോളം ഇന്ത്യക്കാര്‍ നാടയണാനായി കാത്തിരിക്കുന്നുണ്ട്. ഇന്ത്യയിലെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സൗജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ഹൈദരാബാദ്, ദല്‍ഹി, കൊച്ചി വിമാനത്താവളങ്ങളിലേക്കായിരിക്കും ഇവരെ എത്തിക്കുക. ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും വിഷയത്തില്‍ സജീവമായി ഇടപ്പെട്ടതാണ് തര്‍ഹീലില്‍ കുടുങ്ങിയവരുടെ മടക്കയാത്ര എളുപ്പമാക്കിയതെന്നും കെ എം സി സി അറിയിച്ചു.





