

റിയാദ്: സ്വകാര്യ തൊഴില്‍ വിപണിയിലെ കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ നാലാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. ഒരു കോടിയിലധികം വിദേശ തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 28 ലക്ഷം ഇന്ത്യക്കാരാണ്. രാജ്യത്തെ 80 ശതമാനം കുടുംബങ്ങളിലും വിദേശികളായ ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
വര്‍ഷം ശരാശരി 26000 കോടി റിയാലാണ് സൗദിയില വിദേശ തൊഴിലാളികള്‍ പ്രതിഫലമായി സ്വീകരിക്കുന്നത്. രാജ്യത്ത് റിക്രൂട്‌മെന്റ് മേഖലയില്‍ ആയിരത്തിലധികം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതില്‍ നിയന്ത്രണം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
