റിയാദ്: പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളായ ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിന് സൗദിയില്‍ നിയന്ത്രണം. പുതിയ തീരുമാനം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടവരുത്തും. അതേസമയം, സ്‌പെഷ്യലൈസേഷന്‍ കേഡറിലുള്ളവരുടെ കരാറുകള്‍ പുതുക്കി നല്‍കും.
സ്‌പെഷ്യലൈസേഷന്‍ വിഭാഗത്തിലുളളവരുടെ സേവനം അത്യാവശ്യമാണെങ്കില്‍ മാത്രമാണ് കരാര്‍ പുതുക്കാന്‍ അനുമതിയുളളത്. ഇവരുടെ കരാര്‍ പുതുക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച് ആര്‍ വിഭാഗമായിരുന്നു എന്നാല്‍ ഇനിമുതല്‍ അതിന് അനുമതി ഉണ്ടാവില്ല. റീജിയനല്‍ ഹെല്‍ത് ഡയറക്ടര്‍ക്കാണ് ഇനിമുതല്‍ സ്‌പെഷലൈസേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിനു അനുമതി നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കണമെന്ന് മന്ത്രിസഭാ യോഗവും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയം വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് പ്രവിശ്യാ ഹെല്‍ത് ഡയറക്ടറേറ്റിന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സര്‍ക്കുലര്‍ അയച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.