Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സൗദി സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നു

റിയാദ്: കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ സൗദി സമ്പദ് ഘടന ശക്തിപ്രാപിക്കുന്നു. നിക്ഷേപം, ധനകാര്യം എന്നീ മന്ത്രിമാരാണ് സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നതായി അറിയിച്ചത്. കൊവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് രാജ്യത്തെ സമ്പദ് ഘടന കടക്കുകയാണെന്നും മന്ത്രിമാര്‍ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ അഞ്ഞൂറിലധികം പുതിയ സംരഭങ്ങള്‍ക്കുളള ലൈസന്‍സുകള്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിജയകരമാണ്. വൈറസ് വ്യാപനം നിയന്ത്രണവിധേയവുമാണ്. ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സാമ്പദ് ഘടന പൂര്‍വ്വസ്ഥിതിയിലേക്ക് കടക്കുകയാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പുതിയ സംരഭകര്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ശുഭസൂചനയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹും പറഞ്ഞു.

കൊവിഡ് പൂര്‍ണമായി വിട്ടുമാറാത്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രത തുടരണം. 2020ല്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിട്ടത്. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനനുസരിച്ചാണ് സമ്പദ് ഘടനയുടെ ഭാവിയെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top