റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യൂ.എം.എഫ്) സൗദി നാഷണല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം. ജിദ്ദയിലെ നസീര്‍ വാവാകുഞ്ഞ് (പ്രസിഡന്റ്), ദമ്മാമിലുളള ഷബീര്‍ ആക്കോട് (ജന. സെക്രട്ടറി), അല്‍ ഖര്‍ ഖജാന്‍ജിലുളള സജു മത്തായി (ഖജാന്‍ജി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
അബ്ദുല്‍സലാം പെരുമ്പാവൂര്‍, ബഷീര്‍ ഫവാരിസ്, ഷിഹാബ് കൊയിലാണ്ടി (വൈസ് പ്രസിഡന്റുമാര്‍), ഉണ്ണി മുണ്ടുപറമ്പ് , റാഫി കൊയിലാണ്ടി, ഷാനവാസ് വണ്ടൂര്‍ (ജോ. സെക്രട്ടറിമാര്‍), വിജാസ് ചിതറ (വൈസ് ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു.
ജലീല്‍ പള്ളാത്തുരുത്തി, ഹുസൈന്‍ (ജീവകാരുണ്യം), മനാഫ് പാലക്കാട് (മലയാളം ഫോറം), അഡ്വ. അലവികുട്ടി (പബ്ലിക് റിലേഷന്‍സ്), ഇഖ്ബാല്‍ കോഴിക്കോട് (സ്‌പോര്‍ട്‌സ്), സോഫിയ ബഷീര്‍ (ഹെല്‍ത്ത് ഫോറം), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), വര്‍ഗീസ് പെരുമ്പാവൂര്‍ (ബിസിനസ് ഫോറം), നസീര്‍ ഹനീഫ (പ്രവാസി വെല്‍ഫയര്‍), വര്‍ഗീസ് ഡാനിയല്‍ (വിദ്യാഭ്യാസവും പരിശീലനവും), രാജന്‍ കാരിച്ചാല്‍ (തെരഞ്ഞെടുപ്പ്), സാദിഖ് അയ്യാലില്‍ (ഈവന്റ് ഫോറം), ഷംനാദ് കുളത്തൂപ്പുഴ (ഐ.ടി ഫോറം), ചാന്‍സ് റഹ്മാന്‍ (ലീഗല്‍ അഫയേഴ്‌സ്), നൗഷാദ് മുത്തലിബ് (യൂത്ത് ഫോറം), സലീം മങ്കയം (കള്‍ച്ചറല്‍ ഫോറം), അന്‍ഷാദ് കൂട്ടുകുന്നം (സാഹിതി ഫോറം), ഹെന്റി തോമസ് (മിഷന്‍ ടാലന്റ്) എന്നിവാണ് വിവിധ സബ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍. എക്‌സിക്യുട്ടീവ് അംഗങ്ങളായി ഷാഫി ദമ്മാം, ജോബി വാദി ദവാസിര്‍, മുഷ്താഖ് പറമ്പില്‍ പീടിക ഹസ്സ, അഭിലാഷ് മാത്യു, ശ്രീകാന്ത് ഖര്‍ജ് എന്നിവരേയും തെരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ ജനറല്‍ ബോഡിയില്‍ ഗ്ലോബല്‍ വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ ഷിഹാബ് കൊട്ടുകാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍, മിഡിലീസ്റ്റ് നേതാക്കളായ ഗിരീഷ് ബാബു, ടോം ജോസ് നൗഷാദ് ആലുവ, സ്റ്റാന്‍ലി ജോസ്, തോമസ് വൈദ്യന്‍ എന്നവര്‍ ആശംസകള്‍ നേര്‍ന്നു. സാബു ഫിലിപ്പ് സ്വാഗതവും ഷബീര്‍ ആക്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.