
റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ ഇ പേയ്‌മെന്റ് ഇടപാടുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസം 33.9 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായി ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി വരുകയാണ്. ബിനാമി സംരംഭങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെറുകിടം ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പൊയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 2351 കോടി റിയാലിന്റെ ഇടപാടാണ് രാജ്യത്ത് നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ 3151 കോടി റിയാലിന്റെ ഇടപാടുകളാണ് പിഒസ് മെഷീന്‍ വഴി നടന്നത്.
കൂടുതല്‍ സ്ഥാസപനങ്ങള്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഒരു വര്‍വഷത്തിനിടെ 38 ശതമാനം കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം 5.58 ലക്ഷം പിഒഎസ് മെഷീനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
