ജുബൈല്‍: വിഭവ സമൃദമായ ഊണും നാലുതരം പായസവുമൊരുക്കി സിറ്റി ഫ്‌ളവര്‍ ഓണാഘോഷം. തിരുവോണ ദിനത്തില്‍ നടത്തിയ പായസമത്സരത്തില്‍ നിരവധി വീട്ടമ്മമാരും പങ്കെടുത്തു.
മത്തങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്, അരി, പാലട, സേമിയം, ഗോതമ്പ്, പരിപ്പ്, അട പായസമടക്കം മലയാളികളുടെ പായസപ്പെരുമയുടെ രുചിഭേദമാണ് പ്രവാസി വീട്ടമ്മമാര്‍ ഒരുക്കിയത്. പരിപാടിയില്‍ സൗദി പൗരപ്രമുഷന്‍ സുല്‍ത്താന്‍ യുസഫ് അല്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം റയിസയും രണ്ടാം സ്ഥാനം ഷമീമയും മൂന്നാം സ്ഥാനം ഫസീല ഷിഹാബുദ്ധീനും നേടി. മത്സരത്തില്‍ പങ്കെടുത്ത 38 മത്സരാര്‍ത്ഥികള്‍ക്കും ഉപഹാരവും സംമ്മാനിച്ചു.
ഒന്നാം സമ്മാനം നാല്പത് ഇഞ്ച് ടിവി സ്‌പോന്‍സര്‍ ചെയ്തത് നിറപറയാണ്. രണ്ടാം സമ്മാനം മൈക്രോ ഓവന്‍ ഈസ്‌റ്റെന്‍കറി പൗഡറും മൂന്നാം സംമ്മാനം മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിജയ് ഫുഡ് കമ്പനിയും സ്‌പോണ്‍സര്‍ചെയ്തു. പ്രവാസി സാംസ്‌കാരിക വേദി നേതാക്കളും അറേബ്യന്‍ റോക്ക്‌സ് സ്റ്റാര്‍ പ്രതിനിധികളും ഉള്‍പ്പെടെ സാമുഹിക സാംസ്‌കാരിക ബിസിനെസ്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സിറ്റി ഫ്‌ളവര്‍ ജുബൈല്‍ മാനേജര്‍ ഷാഫി, അസിസ്റ്റന്റ് മാനജെര്‍ അബ്ബാസ് എന്നിവരും സന്നിഹിതരായിരുന്നു. ഓണസദ്യ, ഓണ വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടെ ത്രിദിന ഓഫറും സിറ്റി ഫ്‌ളവര്‍ പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.