റിയാദ്::കെട്ടിടം തകര്‍ന്ന് ഒരു മലയാളി ഉള്‍പ്പെടെ രപ്പടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പാലക്കാട് എലുമ്പിലാശേരി നാലകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. തമിഴ്‌നാട്ടില്‍ നിന്നുളള ഒരാളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് റിയാദ് ഗവര്‍ണര്‍ ഉത്തരവിട്ടു.
ഇന്നലെ അര്‍ധ രാത്രിയാണ് റിയാദ് അതീഖയില്‍ കെട്ടിടം തകര്‍ന്നത്.പച്ചക്കറി മാര്‍ക്കറ്റിന് സമീപമുളള പഴയ കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫന്‍സും പൊലീസും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അതിനിടെ, കെട്ടിടം തകര്‍ന്ന സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനവും അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ഗവര്‍ണര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.