റിയാദ്: സൗദി ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കാനുളള യമനിലെ ഹൂതികളുടെ ശ്രമം സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
ഒരാഴ്ചക്കിടെ മൂന്നാമത്തെ ആക്രമണ ശ്രമമാണ് സഖ്യസേന തകര്‍ത്തത്. ഇന്ന് സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശത്ത് കണ്ടെത്തിയ ഡ്രോണ്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് തകര്‍ത്തു. ഞായറാഴ്ച അബഹ എയര്‍പോര്‍ട് ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണും തകര്‍ത്തിരുന്നു. യമനിലെ ഹദീദ ഗവര്‍ണറേറ്റില്‍ നിന്നാണ് സ്‌ഫോകെ വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ നിയന്ത്രിച്ചിരുന്നത്.
അതിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടും അറബ് സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ദിവസം ചെങ്കടല്‍ സമുദ്ര പാതയില്‍ സഞ്ചരിച്ച വിദൂര നിയന്ത്രിത ബോട്ട് സഖ്യസേനയാണ് കണ്ടെത്തിയത്. യെമന്‍ തുറമുഖ നഗരമായ അല്‍ഹദീദയില്‍ നിന്നാണ് ബോട്ട് നിയന്ത്രിച്ചിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് അന്താരാഷ്ട്ര കപ്പല്‍ യാത്രക്കും ചരക്കു ഗതാഗതത്തിനും ഭീഷണിയാണെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.