Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

ഖനികളിലും ക്വാറികളിലും വനിതകള്‍ക്ക് ജോലി

റിയാദ്: സൗദിയില്‍ രാത്രി കാലങ്ങളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി. തൊഴില്‍ നിയമം ഭേദഗതി ചെയ്തതോടെ വെല്ലുവിളിയുളള ജോലികള്‍ നിര്‍വഹിക്കുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കി.

ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിനും അപകടകരമായ തൊഴില്‍ മേഖലയിലും വനിതകളെ വിലക്കുന്ന തൊഴില്‍ നിയമത്തിലെ 149, 150 വകുപ്പുകള്‍ റദ്ദാക്കി. ഇത് വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ മേഖല കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭേദഗതി ചെയ്ത തൊഴില്‍ നിയമം അനുസരിച്ച് ഖനികള്‍, ക്വാറികള്‍ എന്നിവിടങ്ങളില്‍ വനിതകളെ നിയമിക്കാന്‍ കഴിയും. വനിതകള്‍ക്ക് അനുയോജ്യമായ വെല്ലുവിളിയുളള ജോലികള്‍ നിര്‍ണയിക്കേണ്ടത് വകുപ്പ് മന്ത്രിയാണ്.

അപകടം നിറഞ്ഞ ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണം. ഇത്തരം ജോലികള്‍ ഏതെല്ലാമാണെന്ന് തൊഴിലുകള്‍ മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നിര്‍ണയിക്കണമെന്നും ഭേദഗതി ചെയ്ത നിയമം വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top