റിയാദ്: ഷോപ്പിംഗ് അനുഭവമാക്കാന്‍ സമ്പൂര്‍ണ ഇടം ഒരുങ്ങിക്കഴിഞ്ഞു. ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സെപ്തംബര്‍ 3ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിക്കും. റിയാദ് ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇരുപത് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നൂറിലധികം രാജ്യങ്ങളിലെ അന്‍പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ തയ്യാറാക്കിയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുളളത്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന പരിപാടികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍പ്രൈസ് ഗിഫ്റ്റുകളും പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഷ്, മീറ്റ്, വെജിറ്റബിള്‍ എന്നിവ വിപണിയിലെ ഏറ്റവും മികച്ച വിലക്ക് ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
ഗ്രോസറി, സ്വീറ്റ്‌സ്, െ്രെഡ ഫ്രൂട്‌സ്, ഡയറി പ്രൊഡക്ട്‌സ്, നിത്യോപയോഗ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഫാഷന്‍ റെഡിമെയ്ഡ്, ഇലക്‌ട്രോണിക്‌സ്, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍ ആക്‌സസറീസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഗിഫ്റ്റുകള്‍, കളിപ്പാട്ടങ്ങള്‍, ഫുട്‌വെയര്‍, ലഗേജ് ആന്റ് ബാഗ്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏറ്റവും മികച്ച വിലയിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുളളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.