റിയാദ്: വിവിധ പ്രവാസി കൂട്ടായ്മകള്‍ ഓണം ആഘോഷിച്ചു. ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണ്‍ലൈനിലാണ് ഓണം ആഘോഷിച്ചത്.
സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ഫാമിലി ഫോറം റിയാദില്‍ സംഘടിപ്പിച്ച ഓണാഘോഷം ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. എസ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു.
ഡോ. തമ്പി വേലപ്പന്‍, ഡോ. എ വി ഭരതന്‍, രാജു വര്‍ഗീസ് ജയന്‍ കൊടുങ്ങല്ലൂര്‍, ഷക്കീബ് കൊളക്കടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബഹാന്‍, റാഷിദ് ഖാന്‍, പി. കെ സലാം എന്നിവര്‍ ‘ഓര്‍മയിലെ ഓണം’ സദസ്സുമായി പങ്കു വെച്ചു.
റന മറിയം, ജലീല്‍ കൊച്ചിന്‍, സലിം ചാലിയം എന്നിവര്‍ ഓണപ്പാട്ടു ആലപിച്ചു. കാതറിന്‍ കുരുവിളയുടെ നൃത്തവും അരങ്ങേറി. പഴങ്ങള്‍, പച്ചക്കറികള്‍, വര്‍ണ കടലാസ്സ് എന്നിവ ഉപയോഗിച്ച് പൂക്കളവും ഒരുക്കിയിരുന്നു. കരുണാകരന്‍ പിള്ള വിര്‍ച്വല്‍ ഓണസദ്യയും തയ്യാറാക്കി. അഞ്ജലി സലീഫ്, അബ്ദുല്‍ ഗഫ്ഫാര്‍, ജാസ്മിന്‍ റിയാസ് എന്നിവര്‍ സമകാലിക രാഷ്ട്രീയവും നര്‍മവും കലര്‍ത്തി അവതരിപ്പിച്ച ‘മാവേലിക്കൊരു കത്ത്‌ന ശ്രദ്ധനേടി.
റിയാദിലെ കുടുംബിനികളുടെ കൂട്ടായ്മ അടുക്കള കൂട്ടവും ഓണം ആഘോഷിച്ചു. പാട്ടുപാടിയും ആശംസകള്‍ കൈമാറിയുമാണ് ഓണം ആഘോഷിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.