മിദിലാജ് വലിയന്നൂര്‍
ബുറൈദ: അല്‍ ഖസീം നഗരത്തില്‍ നിന്നു വിദൂര സ്ഥലങ്ങളിള്‍ കാര്‍ഷികവൃത്തിയിലും ആട്ടിടയന്മാരായും ജോലിചെയ്യുന്നവര്‍ക്ക് ഖസീം പ്രവാസി സംഘം പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കേന്ദ്ര ജീവകാരുണ്യ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റ് പ്രവര്‍ത്തകര്‍ ഈദ് ആഘോഷങ്ങള്‍ മാറ്റിവച്ചു സ്വരൂപിച്ച തുകയിലൂടെയാണ് കിറ്റുകള്‍ക്കാവശ്യമായ വിഭവസമാഹരണം നടത്തിയത്. ഖസീം പ്രവിശ്യയിലെ ദുല്‍ഫ, ഫുഐലക്ക്, മിദ്‌നബ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ അതാത് പ്രദേശത്തെ കേന്ദ്ര, ഏരിയയൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേന്ദ്രജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, കേന്ദ്രകമ്മറ്റി അംഗം നിഷാദ് പാലക്കാട്, ജീവകാരുണ്യ സെല്‍ പ്രവര്‍ത്തകന്‍ ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.