
റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. മെയ് 12 മുതല്‍ ഗ്രോസറി ഷോപ്പുകളിലും ഷോപ്പിംഗ് മാളുശളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് രോഗ മുക്തരായി പ്രതിരോധ ശേഷി കൈവരിച്ചവര്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുളളൂവെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം ഉള്‍പ്പെടെ ലഭ്യമാണ്. കൊവിഡ് മുക്തമാണെന്ന് സ്റ്റാറ്റസ് ഉളളവര്‍ക്ക് മാത്രമായിരിക്കും ജോലി ചെയ്യാന്‍ അവസരം. വാക്‌സിന്‍ സ്വീകരിക്കാതെ ജോലി ചെയ്യുന്നവര്‍ പിസിആര്‍ പരിശോധന നടത്തിയിരിക്കണം. കൊവിൗ് പരിശോധനയുടെ ചെലവ് തൊഴിലുടമ വഹിക്കണമെന്നും ഏഴു ദിവസത്തിനുളളില്‍ എടുത്ത പരിശോധനകളാണ് പരിഗണിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
