Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

അലിഫ് റമദാന്‍ കാമ്പയിന്‍ ഖുര്‍ആന്‍ പരായണ മത്സരത്തിന് സമാപനം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിശുദ്ധ റമദനിനോട് അനുബന്ധിച് നടത്തിയ കാമ്പയിന് ഖുര്‍ആന്‍ പാരായണ മത്സരത്തോടെ സമാപനം. ആസ്‌ട്രേലിയന്‍ യുവ പണ്ഡിതന്‍ ജഹ്ഫര്‍ നിസാമിയുടെ ഉത്‌ബോധന പ്രഭാഷണത്തോടെ പരിപാടി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന് അവസരവും ഒരുക്കിയിരുന്നു.

പുതുതായി ആരംഭിച്ച സ്‌കൂള്‍ ഓഫ് തഹ്ഫിദുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുര്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ സീര്‍ അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുടങ്ങുന്ന കോഴ്‌സ് ഭാവിയില്‍ താല്പര്യമുള്ള മറ്റു പഠിതാക്കള്‍ക്കും അവസരം ലഭിക്കുന്ന രീതിയില്‍ വിപുലപ്പെടുത്തുമെന്നു സ്‌കൂള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍ പറഞ്ഞു.

ഖുര്‍ആന്‍ മൂസാബഖ (പാരായണ മത്സരം) ഗ്രാന്‍ഡ് ഫിനാലെ ദുബായ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച ഹാഫിദ് അബ്ദുര്‍റഹീം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ സന്ദേശ പ്രഭാഷണം നടത്തി.

ഖുര്‍ആന്‍ പാരായണ മത്സരം ഒഡീഷനില്‍ വിജയിച്ച 12 വിദ്യാര്‍ത്ഥികള്‍ ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചു. താഹ ഫാറൂഖ് അത്രീസ്, അബ്ദുല്‍ ഖുദൂസ് ഖാന്‍, ഇസ്സത്തുല്ല ബഹാദീര്‍ ഖാന്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. കാറ്റഗറി ഒന്നില്‍ മുഹമ്മദ് ഹിജാനും കാറ്റഗറി രണ്ടില്‍ ഷെയ്ഖ് മുഹമ്മദ് സൈദും വിജയികളായി. സന്‍ഹ മഹ്‌റിന്‍, മുഹമ്മദ് ഹിദാഷ്, മുഹമ്മദ് റഈദ്(കാറ്റഗറി1), മുഹമ്മദ് അസ്‌ലം, ആസിയ ഹുസൈന്‍, മുഹമ്മദ് സാമി(കാറ്റഗറി2) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാമ്പയിന്‍ പരിപാടികള്‍ക്ക് നൗഷാദ് മുഹമ്മദ്, ഹമീദ ബാനു,അലി ബുഖാരി,ഹബീബ ഷഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top