റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡില്‍ നിയമ ലംഘകരായ 17,896 വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച വിദേശികളാണ് അറസ്റ്റിലായത്. പൊതു സുരക്ഷാ വകുപ്പ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, തൊഴില്‍ മന്ത്രാലയം എന്നിയ സംയുക്തമായാണ് പരിശോധന നടത്തിയത്.
അറസ്റ്റിലായവരില്‍ 10,874 ഇഖാമ നിയമലംഘകരും 4,123 അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ചവരുമാണ്. 2,899 പേര്‍ തൊഴില്‍ നിയമം ലംഘിച്ചതിനാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 937 പേരും പിടിയിലായി.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കിയ ഏഴു പേരെയും അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലി, താമസം, യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.