റിയാദ്: വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകന്‍ വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് സ്മരണിക ‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍ നടന്നു. മാവേലിക്കര കറ്റാനം ഇലിപ്പക്കുളം വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് എംഇഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി, ഭിന്ന ശേഷിക്കാരുടെ ആശ്വാസ കേന്ദ്രമായ ഇന്‍സിറ്റിറ്റിയൂട് ഓഫ് മെന്റലി ഹാന്‍ഡികാപ്പ്ഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് നാടിനെ സജ്ജമാക്കിയതോടപ്പം ജീവകാരുണ്യം, സാമൂഹിക സേവനം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ നേതാക്കളില്‍ ഒരാളാണ്. സമുദായ സൗഹൃദത്തിനു ഊന്നല്‍ നല്‍കാന്‍ മഹല്ല് ഭാരവാഹികളെ കൂട്ടിയോജിപ്പിച്ചു നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. സംസാര ശേഷിയില്ലാത്തവരുടെ നാവ്, സ്‌നേഹം പകര്‍ന്ന മാതൃക പൊതുപ്രവര്‍ത്തകന്‍, മനുഷ്യ സ്‌നേഹത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകം, സംഘാടക ശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആള്‍രൂപം, കാലത്തിനു മുന്നേ സഞ്ചരിച്ച വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ അദ്ദേഹം ആലപ്പുഴയിലെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി.
റിയാദിലെ അല്‍മാസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റിയാദ് എംഇഎസ് പ്രസിഡന്റ് അഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍) പ്രകാശനം നിര്‍വഹിച്ചു. റഷീദ് സാറിന്റെ മകന്‍ നവാസ് അബ്ദുല്‍ റഷീദ് ഏറ്റുവാങ്ങി. ഫൈസല്‍ പൂനൂര്‍, എന്‍ജിനിയര്‍ ഹുസ്സൈന്‍ അലി, സത്താര്‍ കായംകുളം, അബ്ദുറഹ്മാന്‍ മറായി, നിസാര്‍ അഹമ്മദ്, ഹബീബ് റഹ്മാന്‍ പിച്ചെന്‍, മുജീബ് റഹ്മാന്‍ മൂത്താട്ട്, മുനീബ് കൊയിലാണ്ടി, മുഹമ്മദ് നിഷാന്‍, മുഹമ്മദ് ഷഫീഖ് പാനൂര്‍, അസ്‌ക്കര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
എംഇഎസ് സ്‌റ്റേറ്റ് യൂത്ത് വിങ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ശരീഫ് ആലുവ (സ്‌പൈസ് ജെറ്റ്) മുഖ്യാതിഥിയായിരുന്നു. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് വഴിക്കടവ് സ്വാഗതവും അന്‍വര്‍ ഐദീദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഖാന്‍ പത്തനംതിട്ട, അബ്ദുള്‍നാസര്‍ ഒതായി, ആഷിക് മൊയ്ദു എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.