Sauditimesonline

ENGINEERS FORUM RIYADH
സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു 'എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്'

സംരംഭകര്‍ ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണം

റിയാദ്: മനുഷ്യരുടെ ആരോഗ്യം പരിശോധിക്കുന്നതുപോലെ സുപ്രധാനമാണ് സംരംഭങ്ങളുടെ ധനസ്ഥിതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ഡോ. ഫിറോസ് ആര്യന്തൊടിക. ഏതൊരു സംരംഭവും മികച്ച നിലയില്‍ വളര്‍ച്ച നേടുന്നതിനും വികാസം പ്രാപിക്കുന്നതിനും ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഐബിസ് ആന്റ യുനൈറ്റഡ് ഡിലൈറ്റഡ് കമ്പനി സംഘടിപ്പിച്ച ഇന്ത്യന്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയില്‍ വിദേശികള്‍ക്ക് സംരംഭതുടങ്ങാനുളള അവസരം ഏറെ പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും നിയമം അനുശാസിക്കുന്ന വിധം സംരംഭങ്ങള്‍ തുടങ്ങണം. നേരത്തെ സൗദിയില്‍ ബിസിനസ് ചെയ്യുന്നവര്‍ വാറ്റ് അടക്കേണ്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ബുക് ഓഫ് അക്കൗണ്ടും ആവശ്യമില്ല. സര്‍ക്കാരിന്റെ പുതിയ പോളിസി പ്രകാരം 2.5 ശതമാനം സകാത്തും 20 ശതമാനം നികുതിയുമാണ് വിദേശ നിക്ഷേപകര്‍ അടക്കേണ്ടത്. ഇതിന് കൃത്യമായി അക്കൗന്റ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി ഫൈനാന്‍സ് ആന്റ് പ്ലാനിംഗ് മേധാവി അമീര്‍ അബ്ദുറഹ്മാന്‍ തുര്‍ക്കി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറക്ടര്‍ അലി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് ഇര്‍ഫാന്‍ യൂസഫ് സംരംഭകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

ഓഡിറ്റ്, സകാത്ത്, ടാക്‌സ്, വാറ്റ്, ടാക്‌സ് ആന്റ് റിട്ടേണ്‍ ടാക്‌സ് ഫയലിംഗ്, ബിസിനസ് കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐഐബിസ് ഇന്ത്യന്‍ സംരംഭകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top