റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചു. വാരാന്ത്യം വരെ മഴയും പൊടിക്കാനും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്ത മഴ താഴ്‌വരകളെ വെളളത്തിലാക്കി. മലമുകളില്‍ നിന്നു കുത്തിയൊലിച്ച ജലപ്രവാഹം പല സ്ഥലങ്ങളിലും റോഡുഗതാഗതം താറുമാറാക്കി.
പേമാരിയും പൊടിക്കാറ്റും മാര്‍ച്ച് 16 വരെ തുടരും. അസീര്‍, അല്‍ഖസിം, ജിസാന്‍, മക്ക, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഇന്ന് പകല്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു. റിയാദ്, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.
റിയാദ് നഗരത്തില്‍ ചിലയിടങ്ങളില്‍ ഇന്നലെയും ഇന്നും മണിക്കൂറുകളോളം ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു. വൈകുന്നേരങ്ങളില്‍ ശീതകാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.