Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

പിവി അന്‍വറിന് കണ്ണൂരില്‍ ഇടതു നേതാവിന്റെ പിന്തുണ; പ്രതികരണവുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍

റിയാദ്: അന്‍വറിന് കണ്ണൂരില്‍ പിന്തുണയ്ക്കുന്ന ഇടത് നേതാവിനെ അറിയില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. അന്‍വറിന്റെ മനസ്സ് വായിയ്ക്കാനോ ഊഹിച്ച് പറയാനോ കഴിയില്ല. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. എഡിജിപിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ നിലപാടു വ്യക്തമാക്കും. ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ നടപടിയെടുക്കും. കേരളത്തിന്റെ പൊതു താല്പര്യം ഉയര്‍ത്തി പിടിച്ച് ജനമനസ്സിന് വിശ്വാസ്യത വരുന്ന കാര്യങ്ങള്‍ ചെയ്യും. നിലപാടുകളും നടപടികളും വ്യവസ്ഥാപിതമായി മാത്രമേ നിര്‍വ്വഹിക്കാന്‍ കഴിയൂ.

ഇടതു നിലപാണ് അഴിമതി വിരുദ്ധമാണ്. അഴിമതിക്കാര്‍ക്ക് ഇടതു മുന്നണില്‍ ഇടമുണ്ടാവില്ല. മുന്നണി സംവിധനത്തെ ദുര്‍ബലപ്പെടുത്തുന്ന ശ്രമങ്ങള്‍ നടത്തുന്ന ആരെയും പിന്തുണക്കില്ല. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കുളള പ്രതികരണം റിയാദില്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top