
റിയാദ്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ അന്തരിച്ച എംടി വാസുദേവന്‍ നായരോടുള്ള ആദര സൂചകമായി റിയാദ് ‘ചില്ലയുടെ എന്റെ വായന’. എംടിയുടെ കഥകള്‍ വായിച്ചും ഡോക്യൂമെന്ററി, സിനിമ എന്നിവ പ്രദര്‍ശിപ്പിച്ചും ‘എംടി സ്മൃതി, കൃതി’ എന്ന പ്രമേയത്തില്‍ നടന്നു.

എംടിയുടെ ബാല്യ കാലം നീന്തി തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെയും മണലൂറ്റി വറ്റി വരണ്ട നിളയെക്കുറിച്ചും എംഎ. റഹ്മാന്‍ അവതരിപ്പിച്ച ‘കുമാരനല്ലൂരിലെ കുളങ്ങള്‍’ എന്ന ഡോക്യു ഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ‘എംടി. സ്മൃതി കൃതി’ക്ക് തുടക്കം. എംടിയുടെ ആത്മാംശമുള്ള കഥ ‘കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ ജോമോന്‍ സ്റ്റിഫനും, ‘രേഖയില്‍ ഇല്ലാത്ത ചരിത്രം’ എന്ന ചെറുകഥ മൂസ കൊമ്പനും അവതരിപ്പിച്ചു.

എംടി യുടെ ചെറുകഥകളെ കോര്‍ത്തിണക്കിയുള്ള ആന്തോളജി സീരീസായ മനോരഥങ്ങളിലെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്തും, നരേനും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘കാഴ്ച’,

ഒരു പൂച്ചയിലൂടെ ജീവിത വിമര്‍ശവും സാമ്രാജ്യത്വത്തിന്റെ അധിനിവേശപരതയും അവതരിപ്പിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും, നദിയാമൊയ്തുവും പ്രധാന കഥാ പത്രങ്ങളെ അവത രിപ്പിച്ച ‘ഷെര്‍ലക്കും പ്രദര്‍ശിപ്പിച്ചു. സീബ കൂവോട് മോഡറേറ്റര്‍ ആയിരുന്നു. വിപിന്‍ കുമാര്‍ എംടി ഒരു മുഖവുര അവതരിപ്പിച്ചു. വിദ്യ വിപിന്‍ ഉപസംഹാരം നടത്തി.






