Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

റിയാദ് ഗ്രാന്റ് ഹൈപ്പറില്‍ ഇന്നു മുതല്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയില്‍’ പ്രൊമോഷന്‍

റിയാദ്: ജിസിസിയിലെ പ്രമുഖ റീറ്റൈയില്‍ വിതരണ ശൃംഖല ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. ‘ത്രീ ഡെയ്‌സ് ബിഗ് സെയില്‍’ പ്രൊമോഷന്‍ ഒക്‌ടോബര്‍ 20, 21, 22 തീയ്യതികളില്‍ ബത്ഹ സ്ട്രീറ്റ് എക്‌സിറ്റ് 21ല്‍ അല്‍ മന്‍സൂറയിലെ അല്‍ ഹംറ പ്ലാസയിലുളള ഗ്രാന്റ് ഹൈപ്പറില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വിപണിയിലെ ഏറ്റവും മികച്ച വിലയ്ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഗ്രാന്റ് ഹൈപ്പര്‍ ഒരുക്കിയിട്ടുളളത്. ബ്രാന്റഡ് ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിലക്കിഴിവ് ലഭ്യമാണ്. ഇതിനായി പത്തിലധികം ഡിപ്പാര്‍ട്ടുമെന്റുകളില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഫിഷ്, മീറ്റ്, വെജിറ്റബിള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഗ്രാന്റ് ഹൈപ്പര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top