
റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റും മുന്നറിയിപ്പ് നല്‍കി.

മഴയെ തുടര്‍ന്ന് താഴ്‌വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവിടങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വ വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ തുടരും. മക്ക പ്രവിശ്യയില്‍ പൊടി കാറ്റും സാമാന്യം ശക്തമായ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലും മഴ പെയ്യും.

കിഴക്കന്‍ മേഖല, നജ്‌റാന്‍, അല്‍ ബഹ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയും മദീന, വടക്കന്‍ അതിര്‍ത്തികള്‍, ഖസിം എന്നിവിടങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും അുധികൃതര്‍ അറിയിച്ചു.





